കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (12:13 IST)
അമല്‍ നീരദ് ചിത്രം ബിഗ് ബിയിലൂടെ വരവറിയിച്ച നടനാണ് ജിനു ജോസഫ്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു നടന് ആണ്‍ കുഞ്ഞ് പിറന്നത്.ഭാര്യ ലിയ സാമുവലും ജിനു ജോസഫും മാര്‍ക് ആന്റണി ജോസഫ് എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.
മാര്‍ക്ക് ആന്റണിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരം. വ്യത്യസ്തമായ കോസ്റ്റ്യൂം അണിഞ്ഞാണ് മൂവരെയും കാണാനായത്.ഷേക്‌സ്പിയര്‍ നാടകങ്ങളിലെ കഥാപാത്രങ്ങളെ പോലെയുള്ള വേഷങ്ങള്‍ ധരിച്ചാണ് മൂവരും എത്തിയിരിക്കുന്നത്.സീസറിനെ അനുസ്മരിപ്പിക്കുന്ന കോസ്റ്റ്യൂമാണ് ജിനുവും ഭാര്യയും മകനും.