അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ജൂലൈ 2024 (17:32 IST)
കടുത്ത ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ബോളിവുഡ് താരം ജാന്‍വി കപൂര്‍ 3 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡിസ്ചാര്‍ജ് ആയത്. ജൂലൈ 18നായിരുന്നു നടിയെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ ഭക്ഷ്യവിഷബാധയിലൂടെ കടന്നുപോയ അനുഭവങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ജാന്‍വി. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
മിസ്റ്റര്‍ & മിസിസ് മഹി എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകള്‍ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ആരോഗ്യം മുഴുവനായി തന്നെ വഷളായി. ഫ്‌ളൈറ്റില്‍ കയറുന്നതിന് തൊട്ടുമുന്‍പാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശരീരം തളര്‍ന്നു പോയി. തനിയെ റെസ്റ്റ് റൂമില്‍ പോലും പോകാന്‍ സാധിക്കാതെ വന്നു. സംസാരിക്കാനോ,നടക്കാനോ,ഭഷണം കഴിക്കാനോ പോലും സാധിച്ചിരുന്നില്ല. ഒടുവില്‍ ഡോക്ടറുടെ സേവനം തേടിയപ്പോള്‍ മതിയായ വിശ്രമം വേണമെന്ന് അവര്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ വിശ്രമം ആവശ്യമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ജാന്‍വി പറഞ്ഞു.