കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 14 ജൂണ്‍ 2023 (16:01 IST)
ദൃശ്യം മൂന്ന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇത് അവസാനഭാഗം ആകുമെന്നും പറയപ്പെടുന്നു. ദൃശ്യം രണ്ട് ഹിന്ദി പതിപ്പ് ഒരുക്കിയ സംവിധായകന്‍ അഭിഷേക് പഥക്കും സഹ രചയിതാക്കളും മൂന്നാം ഭാഗത്തിന്റെ പണിപ്പുരയില്‍ ആണെന്നും ഇവര്‍ അവസാന ഭാഗത്തിന്റെ പ്ലോട്ട് ജീത്തു ജോസഫുമായി ചര്‍ച്ച ചെയ്തുവെന്നും പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തള്ളി ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു.
ദൃശ്യം മൂന്ന് ഉടന്‍ ഉണ്ടാകില്ലെന്ന് ജീത്തു ജോസഫ്. സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ നേരത്തെയുണ്ട് എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍. ദൃശ്യം മൂന്നിന് വേണ്ടി പുറത്തുനിന്ന് കഥ എടുക്കുന്നില്ലെന്നും കഥ കേട്ടെന്ന് പറയുന്നതില്‍ വാസ്തവം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി, മലയാളം പതിപ്പുകള്‍ ഒരേസമയം തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ ശ്രമമെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍.