aparna shaji|
Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (10:15 IST)
ഒരു ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബൻ-
ജയസൂര്യ ടീം ഒന്നിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ 'സ്കൂൾ ബസി'ന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രം ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് ജയസൂര്യ. സു സു സുധീ വാത്മീകത്തിന് ശേഷം ജയസൂര്യയുടേതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് സ്കൂൾ ബസ്. താരം തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
ത്രീ ഇഡിയറ്റ്സ്, മുന്ന ഭായ് എം ബി ബി എസ്, ഏജന്റ് വിനോദ് അങ്ങനെ കുറെ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച സി കെ മുരളീധരനാണ് ഇതിന് ക്യാമറ ചലിപ്പിക്കുന്നത്. മൂപ്പര് മലയാളിയാണെന്നതിൽ അഭിമാനിക്കാം. ചതിക്കാത്ത ഒരു ചിത്രമായിരിക്കും എന്നാണ് എന്റെ പ്രതീക്ഷ എന്നാണ് ജയസൂര്യ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ബോബി സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. രണ്ട് സ്കൂള്‍ കുട്ടികളാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ വി എ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എ വി അനൂപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പികേ്ചഴ്‍സ് ആണ് ചിത്രത്തിന്‍റെ വിതരണക്കാര്‍.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം