കൃഷ്ണ സാറിൻ്റെ സിനിമകൾ കണ്ടാണ് വളർന്നത്, ഇപ്പോൾ അദ്ദേഹത്തിൻ്റെ മകനൊപ്പം അഭിനയിക്കുന്ന സന്തോഷത്തിൽ: ജയറാം

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (10:19 IST)
മലയാളത്തിൽ നിലവിൽ സിനിമകളൊന്നും ചെയ്യുന്നില്ലെങ്കിലും അന്യഭാഷ ചിത്രങ്ങളിൽ സജീവമാണ് നടൻ ജയറാം. തമിഴിൽ നിന്നും തെലുങ്കിലേക്ക് മാറിയ താരം നിലവിൽ തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്.
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന മഹെഷ് ബാബു ചിത്രത്തിലാണ് ജയറാം നിലവിൽ അഭിനയിക്കുന്നത്.മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.


മഹേഷ് ബാബുവിൻ്റെ അച്ഛൻ്റെ സിനിമകൾ കണ്ട് വളർന്ന ഞാൻ ഇന്ന് അദ്ദേഹത്തിൻ്റെ മകനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ജയറാം ക്യാപ്ഷനായി നൽകിയിരിക്കുന്നത്. അല വൈകുണ്ഡപുരത്തിന് ശേഷം ത്രിവിക്രമിനൊപ്പം ഒരിക്കൽ കൂടി പ്രവർത്തിക്കാൻ കഴിയുന്നതിലെ സന്തോഷവും താരം പങ്കുവെച്ചു. സർക്കാരുവാരി പേട്ടയാണ് മഹേഷ് ബാബുവിൻ്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. പുജ ഹെഗ്ഡെയാണ് ത്രിവിക്രം ചിത്രത്തിൽ മഹേഷ് ബാബുവിൻ്റെ നായികയായി എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :