തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ജയറാം വാങ്ങുന്ന പ്രതിഫലം, മഹേഷ് ബാബുവിന്റെ 'ഗുണ്ടൂര്‍ കാരം' താരങ്ങള്‍ക്ക് ലഭിക്കുന്നത് കോടികള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ജനുവരി 2024 (10:22 IST)
മഹേഷ് ബാബുവിന്റെ വലിയ പ്രതീക്ഷയോടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഗുണ്ടൂര്‍ കാരം. 15 വര്‍ഷങ്ങള്‍ക്കുശേഷം മഹേഷ് ബാബുവും സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്നത് തന്നെയാണ് അതിനു കാരണം. 200 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 12ന് സംക്രാന്തി റിലീസായി സിനിമ പ്രദര്‍ശനത്തിന് എത്തും. ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയ്ക്കായി പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ച് നോക്കാം.

78-80 കോടിക്കും ഇടയ്ക്കാണ് മഹേഷ് ബാബു വാങ്ങിയ പ്രതിഫലം. നടന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. നായികയായ ശ്രീലീല നാലു കോടിയാണ് പ്രതിഫലമായി ചോദിച്ചത്.ജഗപതി ബാബു ഒന്നര കോടിയും, പ്രകാശ് രാജ് ഒരു കോടി രൂപയുമാണ് പ്രതിഫലമായി വാങ്ങിയത്.മീനാക്ഷി ചൗധരി രണ്ടുകോടി വാങ്ങിയപ്പോള്‍ സുനിലിന് 60 ലക്ഷവും രമ്യ കൃഷ്ണയ്ക്ക് 50 ലക്ഷവും ലഭിച്ചു.ബ്രഹ്‌മാനന്ദത്തിന് രണ്ട് കോടിക്കിടയിലാണ് പ്രതിഫലം. ജയറാമിന് സിനിമയില്‍ അഭിനയിക്കാനായി ലഭിച്ചത് 60 ലക്ഷം രൂപയാണ്.

ഹാരിക ഹാസിനി ക്രിയേഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.








അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :