ജയറാമിന്‍റെ പുതിയ സിനിമ ‘ലോനപ്പന്‍റെ മാമോദീസ’, അന്ന രേഷ്‌മ രാജന്‍ നായിക

ശനി, 1 സെപ്‌റ്റംബര്‍ 2018 (20:06 IST)

ജയറാം, ലോനപ്പന്‍റെ മാമോദീസ, ലിയോ തദേവൂസ്, ശാന്തികൃഷ്ണ, Jayaram, Lonappante Mamodeesa, Leo Thadevus, Shanthikrishna

ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന് ‘ലോനപ്പന്‍റെ മാമോദീസ’ എന്ന് പേരിട്ടു. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ‘അങ്കമാലി ഡയറീസ്’ ഫെയിം അന്ന രേഷ്‌മ രാജനാണ് നായിക.
 
ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നസെന്‍റ്, അലന്‍‌സിയര്‍, ഇവ പവിത്രന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും ലോനപ്പന്‍റെ മാമോദീസയിലെ പ്രധാന താരങ്ങളാണ്. 
 
പെന്‍ ആന്‍റ് പേപ്പര്‍ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കമാലിയില്‍ സെപ്റ്റംബര്‍ അഞ്ചിന് ചിത്രീകരണം ആരംഭിക്കും.
 
പച്ചമരത്തണലില്‍, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ലിയോ തദേവൂസ്. നല്ല നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ഒരു എന്‍റര്‍ടെയ്നറായിരിക്കും ലോനപ്പന്‍റെ മാമോദീസയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നടി സ്വാതി റെഡ്ഡി വിവാഹിതയായി

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരസുന്ദരി സ്വാതി റെഡ്ഡിയും വികാസും ...

news

വേറൊരു നടിയെ സന്തോഷിപ്പിക്കാൻ എന്നെ ട്രോളുന്നത് ശരിയോ? - പ്രിയ ചോദിക്കുന്നു

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം ...

news

കേരളത്തിന് കൈത്താങ്ങുമായി എൺപതുകളിലെ താരങ്ങൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എൺപതുകളിലെ താരങ്ങൾ. സുഹാസിനി, ...

news

‘അവന്റെ സിനിമ ചെയ്യരുത് ‘, പലരും പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ല- കത്ത് കാണിച്ചത് സുൽഫത്ത് ആണെന്ന് ലാൽ ജോസ്

അസിസ്റ്റന്റ് ഡയറക്ടര്‍, ഡയറക്ടര്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ തുടങ്ങിയ ...

Widgets Magazine