25 കോടി പിന്നിട്ട സന്തോഷം! 'ജയ ജയ ജയ ജയ ഹേ'തിയേറ്ററുകളില്‍
കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 10 നവംബര്‍ 2022 (15:03 IST)
ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ജയ ജയ ജയ ജയ ഹേ' പ്രദര്‍ശനം തുടരുന്നു. വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം 25 കോടി കളക്ഷന്‍ നേടി. ഇക്കാര്യം നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്.
കേരളത്തിലും ജിസിസിയിലും നിന്നുമായി 25 കോടിയാണ് 'ജയ ജയ ജയ ജയ ഹേ'നേടിയത്.
11ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.കേരളത്തില്‍ നിന്ന് മാത്രം 14.75 കോടി രൂപ നേടിയെന്നാണ് വിവരം.