കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ബേസില്‍, ശക്തമായ വേഷത്തില്‍ ദര്‍ശനയും,'ജയ ജയ ജയ ജയ ഹേ' ദീപാവലി റിലീസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (10:56 IST)

ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ' ദീപാവലി റിലീസായി തിയേറ്ററില്‍ എത്തും. ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രംഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് പറയപ്പെടുന്നത്.ഇതൊരു കുടുംബചിത്രമാണ്, ദര്‍ശനയുടെ കഥാപാത്രമായ ജയഭാരതിയുടെലാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച 22 വയസ്സുള്ള പെണ്‍കുട്ടി അവളുടെ ജനനം മുതല്‍ അവള്‍ അഭിമുഖീകരിക്കുന്ന കാര്യങ്ങളും അവളുടെ ജീവിതത്തിലെ സംഭവങ്ങളുമാണ് ചിത്രം പറയാന്‍ പോകുന്നത്.

ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും ചിത്രത്തില്‍ ദമ്പതികളായി അഭിനയിക്കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :