ത്രില്ലടിപ്പിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍,'ജയിലര്‍' മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 5 നവം‌ബര്‍ 2022 (14:55 IST)
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ജയിലര്‍'.ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു.മാസ്-ത്രില്ലര്‍ ചിത്രമാണെന്ന് സൂചന പോസ്റ്റര്‍ നല്‍കി.
കഥ നടക്കുന്നത് 1956 - 57 കാലഘട്ടത്തിലാണ്. നടി ദിവ്യ പിള്ളയാണ് നായികയായി എത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.അഞ്ച് കുറ്റവാളികള്‍ക്കൊപ്പം ഒരു ബംഗ്ലാവില്‍ താമസിച്ച് വിചിത്രമായ പരീക്ഷണം നടത്തുന്ന ജയിലറുടെ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.


സാധാരണ ക്രൈം ത്രില്ലര്‍ സിനിമകളില്‍ നിന്ന് അല്പം വഴിമാറി സഞ്ചരിക്കുന്ന ചിത്രം കൂടിയാണിത്.


സക്കീര്‍ മടത്തില്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്നു. റിയാസ് പയ്യോളി സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മഹാദേവന്‍ തമ്പിയും എഡിറ്റിംഗ് ദീപു ജോസഫും നിര്‍വ്വഹിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :