കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (14:59 IST)
തമിഴ് ജയിലര്‍ എത്തുമ്പോള്‍ മലയാളം ജയിലര്‍ റിലീസ് മാറ്റിവെച്ചു. രജനിയുടെ ജയിലര്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം ആകും തങ്ങളുടെ സിനിമയുടെ റിലീസ് എന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ പറഞ്ഞു.ഓഗസ്റ്റ് 18 ന് മലയാളം ജയിലര്‍ തിയേറ്ററുകളില്‍ എത്തും.രജനി യുടെ പടം ആദ്യ ഷോ കാണുമെന്ന് സംവിധായകന്‍ പറഞ്ഞു.
ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നതാണ് രജനിയുടെ ജയിലര്‍.പിരീഡ് ത്രില്ലര്‍ വിഭാഗത്തിലുളള സിനിമയാണ് മലയാളത്തിലെ ജയിലര്‍.കഥ നടക്കുന്നത് 1956 - 57 കാലഘട്ടത്തിലാണ്. നടി ദിവ്യ പിള്ളയാണ് നായികയായി എത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.
അഞ്ച് കുറ്റവാളികള്‍ക്കൊപ്പം ഒരു ബംഗ്ലാവില്‍ താമസിച്ച് വിചിത്രമായ പരീക്ഷണം നടത്തുന്ന ജയിലറുടെ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.
സാധാരണ ക്രൈം ത്രില്ലര്‍ സിനിമകളില്‍ നിന്ന് അല്പം വഴിമാറി സഞ്ചരിക്കുന്ന ചിത്രം കൂടിയാണിത്.
സക്കീര്‍ മടത്തില്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്നു. റിയാസ് പയ്യോളി സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം മഹാദേവന്‍ തമ്പിയും എഡിറ്റിംഗ് ദീപു ജോസഫും നിര്‍വ്വഹിക്കുന്നു.