38 ദിവസത്തെ ചിത്രീകരണം, പാക്കപ്പ് പറഞ്ഞ ജഗന്‍ ഷാജി കൈലാസ്, ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:12 IST)
ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 38 ദിവസത്തെ ഷൂട്ട് പാലക്കാടാണ് പൂര്‍ത്തിയായത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തീയതി വന്നെത്തി എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷം ജഗന്‍ അറിയിച്ചത്. ഇന്‍ഡസ്ട്രിയിലെ ഒന്നിലധികം താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച സന്തോഷവും സംവിധായകന്‍ മറച്ചുവെച്ചില്ല. സിനിമ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് താനെന്നും ജഗന്‍ പറഞ്ഞു.

ആകര്‍ഷകമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ നിങ്ങള്‍ക്കായി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഉടന്‍ സിനിമാശാലകളില്‍ കാണാമെന്നാണ് സിജു വില്‍സണ്‍ പറഞ്ഞത്.രണ്‍ജി പണിക്കരും ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്.തിരക്കഥ എസ് സഞ്ജീവ്.ഗോപി സുന്ദറിന്റെ സംഗീതമാണ് മറ്റൊരു ആകര്‍ഷണം.


എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യന്‍. പ്രൊജക്റ്റ് ഡിസൈനര്‍ - അന്‍സില്‍ ജലീല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വിശ്വനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ഡാനി മുസ്സരിസ്, മേക്കപ്പ് - അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂം ഡിസൈന്‍ - വീണ സ്യമന്തക്, ഐ, സ്റ്റില്‍സ് - വിഘ്‌നേശ് പ്രദീപ്, മേക്കിംഗ് വിഡിയോ - സാബിത്, പി.ആര്‍.ഒ - മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി. ആര്‍ - അങ്കിത അര്‍ജുന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :