'ജാക്ക് ആന്‍ഡ് ജില്‍' എന്റര്‍ടൈനര്‍ തന്നെ, ടീസറില്‍ നെടുമുടിവേണുവും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (12:11 IST)
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത'ജാക്ക് ആന്‍ഡ് ജില്‍'റിലീസിനൊരുങ്ങുന്നു. സിനിമയുടെ ടീസര്‍ സംവിധായകന്‍ മണിരത്‌നമാണ് പുറത്തിറക്കി.

കോമഡിയും ആക്ഷനും ചേര്‍ന്നൊരു എന്റര്‍ടൈനര്‍ ചിത്രം സമ്മാനിക്കുമെന്ന സൂചന ടീസര്‍ നല്‍കുന്നു.
രമേശ് പിഷാരടി, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന 'ജാക്ക് ആന്‍ഡ് ജിലില്‍, സംവിധായകന്‍ സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :