'അതൊരു അബദ്ധം പറ്റിയതാണ്';മനഃപൂര്‍വം ലുക്ക് മാറ്റിയത് അല്ലെന്ന് പ്രയാഗ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (11:56 IST)
പ്രയാഗ മാര്‍ട്ടിന്റെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ ഇത് മേക്കോവര്‍ എന്ന നിലയില്‍ ചെയ്തതല്ല സിനിമയില്‍ നിന്നും കുറച്ചുകാലം മാറിനില്‍ക്കുന്നതിന്റെ ഭാഗമാണെന്നും നടി പറഞ്ഞു.

സിസിഎലിനു വേണ്ടി ആയിരുന്നില്ല തന്റെ മേക്കോവര്‍ എന്നും മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടുമില്ലെന്നും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയില്‍ പ്രയാഗ പറഞ്ഞു.

'മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം ലുക്ക് മാറ്റിയത് അല്ല'- പ്രയാഗ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :