കെ ആര്‍ അനൂപ്|
Last Modified ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (11:58 IST)
ചെറുപ്പകാലം മുതലേ ചിട്ടയായ വ്യായാമം ഉണ്ണിമുകുന്ദന്റെ ജീവിതത്തിന്റെ ഭാഗമാണ്. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശരീരഭാരം കൂടിയ നടന്‍ പിന്നീട് കഠിന പരിശീലനത്തിലൂടെ തന്റെ ഭാരം കുറച്ചിരുന്നു.93 കിലോയായിരുന്നു ഭാരമായിരുന്നു നടന്‍ ഉണ്ടായിരുന്നത്.ആ ഘട്ടമെത്തിയപ്പോഴേക്ക് ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയെന്ന് നടന്‍ പറഞ്ഞിരുന്നു.
കൊഴുപ്പ് കൂടി സ്റ്റാമിന പോയ അവസ്ഥയില്‍ നിന്ന് നടന്‍ തിരിച്ചെത്തിയത് കളരിയിലൂടെയാണ്. ഒപ്പം ജിമ്മിലേക്ക് തിരിച്ചെത്തി. പിന്നീട് മൂന്ന് മാസം കൊണ്ടാണ് 28 കിലോ ശരീരഭാരം ഉണ്ണി കുറച്ചത്.രണ്ട് പതിറ്റാണ്ടിനിടെ തനിക്കുണ്ടായ മാറ്റം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് മാര്‍കോ. ഒരു ഇടവേളക്ക് ശേഷം ആക്ഷന്‍ ഹീറോയായി നടന്‍ തിരിച്ചെത്തുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.സംവിധായകന്‍ ഹനീഫ് അദേനി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.