ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (14:05 IST)
തന്റെ സിനിമകളിലൂടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി, ബിജെപിയുടെ കണ്ണിലെ കരടായി മാറിയ ആളാണ് ദളപതി വിജയ്. മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ രാഷ്ട്രീയനിലപാടും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ തന്റെ സിനിമകളിലൂടെ ബിജെപിക്കെതിരെ വിജയ് പറഞ്ഞ വിവാദമായ 5 ഡയലോഗുകൾ ഇങ്ങനെ:
1.
“7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ” (മെർസൽ)
2. “കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം”. (
മെർസൽ )
3. ആയിരം കോടി.. എപ്പടി..? ആയിരം കോടി രൂപാ കടം വാങ്ങിയ ബിയര്‍ ഫാക്റ്ററി ഓണര്‍ എനിക്കത് കെട്ടാന്‍ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..! അയാളെ പിടിക്കാന്‍ ഇവിടെ പോലീസിനോ മറ്റധികാരികള്‍ക്കോ പറ്റിയില്ല.. അയാള്‍ക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാര്‍ക്കും പ്രശ്‌നമില്ല
എന്നാല്‍ 5000രൂപാ കടം വാങ്ങിയ കര്‍ഷകന്‍ അത് തിരിച്ചടക്കാന്‍ വയ്യാതെ പലിശക്ക് മേല്‍ പലിശകേറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു…! . ( കത്തി)
4. ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല. (മെർസൽ )
5. 120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്. (മെർസൽ )