വിജയ് സേതുപതി-നിത്യമേനോന്‍ ചിത്രമൊരുക്കിയ സംവിധായിക, ഇന്ദു വി.എസ് 19 (1) (എ) അനുഭവങ്ങള്‍ പങ്കുവെക്കുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (14:07 IST)

നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 19 1(എ). വിജയ് സേതുപതിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ മലയാളം ഒരു പുതുമുഖ സംവിധായിക കൂടി കടന്നുവരികയാണ്.ഇന്ദു വി.എസ്. തന്റെ ആദ്യ സിനിമയുടെ ആദ്യ ഷോട്ട് എടുത്തിട്ട് ഒരു വര്‍ഷം തികയുന്ന സന്തോഷം സംവിധായിക പങ്കുവെച്ചു.


ഇന്ദു വി.എസിന്റെ വാക്കുകള്‍

FDFS അഥവാ first day first shot-
ഒരു വര്‍ഷം പോയതറിഞ്ഞില്ലന്നാല്ല.നീണ്ട ഒരു വര്‍ഷമാണ്.. നീണ്ടുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രായത്തിലും, കാണുന്ന സിനിമകളില്‍ പലതും ശക്തമായ ഇടപെടലുകള്‍ ഉള്ളില്‍ നടത്തിയിട്ടുണ്ട്..purification എന്ന വാക്കിനെ എന്നും Art ന്റെ ആ ഇടപെടലിനോടാണ് ചേര്‍ത്ത് വയ്ക്കാറുമുള്ളത്..

പക്ഷേ ഒരു സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാലം, അതിന്റെ പത്തിരട്ടി നമ്മളില്‍ ഇടപെടും എന്നുള്ളതാണ് സത്യം... എക്‌സ്പീരിയന്‍സ് എന്ന വാക്കിന്റെ ഗൗരവവും സൗന്ദര്യവും ഒട്ടും കുറയാതെ പറയാം, സംഭവം തന്നെയാണത്..

ഈ ഒരു വര്‍ഷത്തെ സമയം, കൂടെ നിന്ന ആളുകള്‍, കടന്നു പോന്ന കുറെ നല്ല നേരങ്ങള്‍, എല്ലാം പല രീതിയില്‍ സെപ്ഷ്യലാണ്. .കൂടെ നിന്നവര്‍ക്കും ഇപ്പോഴും കൂടെയുള്ളവര്‍ക്കും നന്ദി..
പറഞ്ഞു വന്നത് പ്രോസസ്സിനെ പറ്റിയാണ്, അതാണല്ലോ എല്ലാം! അപ്പൊ..അത് ഒരു മികച്ച വ്യക്തിയെ ഉണ്ടാക്കി.. മിക്കവാറും എല്ലാ വിധത്തിലും.സ്‌നേഹവും നന്ദിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :