കുട്ടികളുടെ പ്രിയപ്പെട്ട ഡോക്ടറായി ഇന്ദ്രന്‍സ്,'ലൂയിസ്' ഇന്നത്തെ തലമുറ കാണേണ്ട പടം, നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (10:17 IST)
ലൂയിസ് റിലീസിനായി കാത്തിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്.ഡോ. ലൂയിസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നാളെ മുതല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
താന്‍ അഭിനയിച്ച വ്യത്യസ്തമായ ഒരു വേഷമാണ് ഇതൊന്നും വലിയ പ്രതീക്ഷ ഉണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ പഠനകാലത്ത് അതിന്റെ ദുഷ്യവശങ്ങളെ കുറിച്ച് കൂടി ചര്‍ച്ച ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ലൂയിസ് എന്ന ഡോക്ടറെ എല്ലാവരും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷയിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
ഷാബു ഉസ്മാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.സായ്കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ആസ്റ്റിന്‍, കലാഭവന്‍ നവാസ്, ശശാങ്കന്‍, രാജേഷ് പറവൂര്‍, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :