ആദായ നികുതി വകുപ്പിന്റെ പരിശോധന: ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി

രേണുക വേണു| Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (08:26 IST)

നടനും നിര്‍മാതാവുമായ ഫഹദ് ഫാസിലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. രേഖകളും ശേഖരിച്ചു. മലയാള സിനിമയിലേക്ക് വിദേശ കള്ളപ്പണ നിക്ഷേപം എത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയുടെ ഭാഗമായാണ് ഫഹദിന്റെ മൊഴി രേഖപ്പെടുത്തിയത്.

മുന്‍നിര നടന്മാരുടെയും നിര്‍മാണ കമ്പനികളുടെയും സാമ്പത്തിക ഇടപാടുകളുടെ കണക്കുകള്‍ നേരത്തെ തന്നെ പരിശോധിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് നിര്‍മാതാക്കള്‍ കൂടിയായ മറ്റ് നായകനടന്‍മാരുടെയും മൊഴിയെടുക്കല്‍ ആരംഭിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :