കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 13 ജൂലൈ 2022 (14:28 IST)
ഐഎംഡിബിയില്‍ 2022-ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഹൃദയവും.ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള സിനിമകളെയും റേറ്റ് ചെയ്യുന്ന വെബ്‌സൈറ്റാണ് ഐഎംഡിബി. നമ്മുടെ നായകന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇതിലും മികച്ചത് എന്താണ് ചോദിച്ചുകൊണ്ടാണ് ഹൃദയം ടീം പ്രണവിന് ആശംസകള്‍ നേര്‍ന്നത്.
ജനുവരി 21-നാണ് ഹൃദയം തിയേറ്ററുകളിലെത്തിയത്.റിലീസ് ചെയ്ത് 101 ദിവസം പിന്നിട്ട സിനിമയുടെ വിജയം നിര്‍മ്മാതാക്കള്‍ ആഘോഷമാക്കിയിരുന്നു.50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കി.8 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ്
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു.