അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (11:41 IST)
മുൻ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി വെളിപ്പെടുത്തി നടി അനിഖ വിക്രമൻ. കാമുകനിൽ നിന്നേറ്റ മർദ്ദനത്തിൽ പരിക്കേറ്റ തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അനിഖയുടെ പോസ്റ്റ്. താൻ ഷൂട്ടിംഗിന് പോകാതിരിക്കാനായി തൻ്റെ ഫോൺ എറിഞ്ഞുടച്ചെന്നും ജീവതം നഷ്ടമായെന്നാണ് കരുതിയെങ്കിലും തിരികെപിടിക്കാനായെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ
അനിഖ വിക്രമൻ പറയുന്നു.
അനിഖ വിക്രമൻ്റെ പോസ്റ്റ്
നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നയാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എന്നെ അയാൾ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക പതിവായിരുന്നു. എൻ്റെ ജീവിതത്തിനിടയിൽ ഇത്രയും അരക്ഷിതനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. എൻ്റെ സ്വപ്നത്തിലൊരിക്കൽ പോലും അയാൾ എന്നോട് ഇത്തരത്തിൽ ചെയ്യുമെന്ന് കരുതിയിരുന്നില്ല.
രണ്ടാം തവണ അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളുരു പോലീസിൽ പരാതി നൽകിയിരുന്നു. എന്നെ ചെന്നൈയിൽ വെച്ചാണ് അയാൾ ആദ്യമായി ഉപദ്രവിച്ചത്. അന്ന് ഞാൻ കാലിൽ വീണ് ഒരുപാട് കരയുകയും ആ സംഭവം അങ്ങനെ വിട്ടുകളയുകയും ചെയ്തു. എന്നാൽ ഈ ഉപദ്രവങ്ങൾ പല തവണയായി തുടർന്ന്. പോലീസിനെ അയാൾ പണം നൽകി വലയിലാക്കിയിരുന്നു.
ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു എന്നത് സത്യമാണ്. എന്നാൽ അയാളെ ഇപ്പോൾ മനുഷ്യനെന്ന് വിളിക്കാമോ എന്ന് തീർച്ചയില്ല. ഞാൻ ഷൂട്ടിന് പോകുമ്പോൾ അയാൾ എൻ്റെ ഫോൺ എറിഞ്ഞു തകർത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ബന്ധം പിരിഞ്ഞും അയാൾ ലാപ്ടോപ്പിൽ കണക്ട് ചെയ്ത എൻ്റെ ഫോണിലൂടെ വാട്ട്സാപ്പ് പോലും നിരീക്ഷിച്ചിരുന്നു.ഹൈദരാബാദിലേക്ക് മാറുന്നതിന് രണ്ടു ദിവസം മുമ്പ് അയാള്‍ എന്റെ ഫോണ്‍ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. സത്യത്തില്‍ ഞാന്‍ തകര്‍ന്നുപോയി. ഫോണ്‍ തിരികെ തരാന്‍ അപേക്ഷിച്ച എന്റെ മേലെ കയറിയിരിക്കുകയാണ് അയാൾ ചെയ്തത്. എൻ്റെ വായയും മൂക്കും പൊത്തിപ്പിടിച്ച് അയാൾ എന്നെ ശ്വാസം മുട്ടിച്ചു. എൻ്റെ ബോധം നഷ്ടമായപ്പോഴാണ് അയാൾ കൈ മാറ്റിയത്. എൻ്റെ ജീവിതത്തിലെ അവസാന രാത്രിയാകും അതെന്നാണ് ഞാൻ കരുതിയത്.
അന്ന് ബാത്റൂമിൽ കതകടച്ച് രാവിലെ വരെ ഞാൻ അവിടെയായിരുന്നു. ഈ മുഖവും വെച്ച് എങ്ങനെ അഭിനയിക്കും എന്ന് പറഞ്ഞാണ് മർദ്ദിച്ചിരുന്നത്.ഇത് കഴിഞ്ഞ് അയാൾ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പോയി, ക്രൂരതയ്ക്കൊരു മുഖമുണ്ടെങ്കിൽ അത് അയാളുടെ ആയിരിക്കും. ശാരീരികമായും മാനസികമായും പഴയ പടിയാകാൻ ഒരുപാട് സമയമെടുത്തു.സുഹൃത്തുക്കളെന്ന് കരുതിയ പലരും ചതിച്ചു.
ഇത്രകാലവും ഞാൻ കുടുംബത്തിന് അർഹിക്കുന്ന ബഹുമാനം നൽകിയിട്ടില്ല.ആ മോശം കാലത്തിൻ്റെ ഓർമകളിൽ നിന്ന് മോചിതയാകാനെടുത്ത ഒരു മാസക്കാലത്ത് അങ്ങയെയൊരാൾക്കൊപ്പം കഴിഞ്ഞതിൽ ഞാൻ എന്നോട് തന്നെ ക്ഷമിക്കുകയായിരുന്നു. എനിക്ക് അച്ഛനെ നഷ്ടമായതും സഹോദരന്മാരില്ലാത്തതുമാണ് അയാൾക്ക് ധൈര്യം നൽകിയത്.ഞാൻ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും അയാളോട് ക്ഷമിക്കാനാകുമെന്ന് തോന്നുന്നില്ല.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഞാൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അയാൾ ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിലാണ്. എനിക്കെതിരെ ഭീഷണികൾ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം തുറന്നെഴുതുന്നത്. എന്നെയും എൻ്റെ കുടുംബത്തെയും പറ്റി അയാൾ പറഞ്ഞുനടക്കുന്ന നുണകളിൽ വിശ്വസിച്ച് വിളിക്കുകയും മെസേജ് ചെയ്യുന്നവരുണ്ട്. ഞാനിപ്പോൾ പൂർണമായും ഷൂട്ടിൽ വ്യാപൃതയാണ്.