വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (16:48 IST)
വിജയ് നയകാനയെത്തിയ ദീപാവലി ചിത്രം ബിഗിൽ. തരംഗമായി തീയറ്ററുകളിൽ മുന്നേറുകയാണ്. ഇതിഹാസ ഫുട്ബോൾ താരം
ഐഎം വിജയൻ ചിത്രത്തിൽ പ്രതിനായകന്റെ വേഷത്തിൽ എത്തി എന്ന പ്രത്യേകതയും ബിഗിലിനുണ്ട്.
ബിഗിൽ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഐഎം വിജയൻ.
താൻ ഒരു വലിയ വിജയ് ആരാധകനാണ് അതുകൊണ്ട് തന്നെ മനസ് വേദനിപ്പിക്കുന്ന ഒരു സംഭവം ഷൂട്ടിങിനിടെ ഉണ്ടായി എന്ന് ഐഎം വിജയൻ പറയുന്നു. സിനിമയിൽ വിജയ് സാറിനെ നെഞ്ചത്ത് ചവിട്ടുന്ന ഒരു രംഗം അഭിനയിക്കേണ്ടതുണ്ടായിരുന്നു. ഒരു കടുത്ത വിജയ് ആരാധകൻ എന്ന നിലയിൽ അത് എനിക്ക് മാനസികമായി ബുദ്ധിമുട്ടുള്ളതായിരുന്നു. എന്റെ ബുദ്ധിമുട്ട് ഞാൻ അണിയറ പ്രവർത്തകരോട് പറഞ്ഞു.
ഉടനെ വിജയ് സർ എന്റെ അടുത്തെത്തി എന്റെ കൈ എടുത്ത് നെഞ്ചത്ത് വച്ച് 'ഇവിടെ ചവിട്ടിക്കോളു സർ' എന്നു പറഞ്ഞു. അതിന് ശേഷമാണ് ധൈര്യം കിട്ടിയത്. സിനിമയിൽ വില്ലനായതിനാൽ അടികൊള്ളേണ്ടി വന്നു എന്നും ഐഎം വിജയൻ പറഞ്ഞു. ചിത്രം തീയറ്ററുകളിൽ ആഘോഷമായി മുന്നേറുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ലൈക്ക് ലഭിച്ച ട്രെയിലർ എന്ന റെക്കോർഡ് ബിഗിലിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.