ഇത്രയും പ്രശ്‌നം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, നിന്നത് ഞാനായിട്ട് തന്നെ,ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയശേഷം ജാസ്മിന്‍

Bigg Boss Season 6 Second Runner Up Jasmin
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജൂണ്‍ 2024 (10:48 IST)
Bigg Boss Season 6 Second Runner Up Jasmin
അങ്ങനെ മലയാളം ബിഗ് ബോസ് ഒരു സീസണ്‍ കൂടി അവസാനിച്ചു. ആറാം സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍. സെക്കന്‍ഡ് റണ്ണറപ്പായി മത്സരം അവസാനിപ്പിക്കാന്‍ ജാസ്മിന്‍ ആയി. ബിഗ് ബോസ് കിരീടം ജിന്റോ സ്വന്തമാക്കിയപ്പോള്‍ അര്‍ജുന്‍ ഫസ്റ്റ് റണ്ണറപ്പായി.അഭിഷേക് തേര്‍ഡ് റണ്ണറപ്പും ഋഷി ഫോര്‍ത്ത് റണ്ണറപ്പും ആയി. തുടക്കത്തില്‍ നല്ല മത്സരം കാഴ്ചവെച്ച ജാസ്മിന്‍ ജബ്രി കോമ്പോയില്‍ വീണു പോകുകയായിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോഴും ജാസ്മിന്‍ പിടിച്ചുനിന്നു. ഒടുവില്‍ ബിഗ് ബോസ് ആറാം സീസണിലെ ടോപ്പ് ത്രീയില്‍ എത്തുകയും ചെയ്തു.

ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയശേഷം ജാസ്മിന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജാസ്മിന്റെ വാക്കുകളിലേക്ക്

വീടൊക്കെ വിറ്റിട്ട് അല്ലെങ്കില്‍ ജപ്തി ഒക്കെ ആകില്ലേ. അതുപോലൊരു ഫീല്‍ ആണ് ബിഗ് ബോസ് ഹൗസില്‍ നിന്നും ഇറങ്ങിയപ്പോള്‍ തോന്നുന്നത്. നല്ലതും ചീത്തയും ആയിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷേ വീട് വിട്ടുവരിക എന്നത് ഭയങ്കര വിഷമം ആയിപ്പോയി. ഞാന്‍ ഞാനായിട്ട് തന്നെയാണ് ബിഗ് ബോസില്‍ നിന്നത്. എനിക്ക് പ്രശ്‌നങ്ങള്‍ ഒത്തിരി ഉണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ.. തെറ്റുകളൊക്കെ പറ്റില്ലേ. ഞാന്‍ ഞാനല്ലാതെ ജീവിക്കാന്‍ പറ്റില്ല. ആദ്യം വന്നപ്പോള്‍ കരുതിയത് എല്ലാവര്‍ക്കും എന്നെ ഇഷ്ടമാകുമെന്നാണ്. എന്നാല്‍ ഇത്രയും ഒരു പ്രശ്‌നം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമെ ഉള്ളൂ. ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടും എല്ലാം. ജിന്റോ ചേട്ടനെ ആദ്യമെല്ലാം ഇഷ്ടമുള്ളൊരാള്‍ ആയിരുന്നു ഞാന്‍. പക്ഷേ ഇടയ്ക്ക് വച്ച് കാണിച്ചു കൂട്ടിയ കാര്യങ്ങള്‍ ആണ് പ്രശ്‌നമായത്. അദ്ദേഹം ജയിച്ചതില്‍ സന്തോഷം മാത്രമെ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എന്റെ മനസില്‍ തന്നെ ഉണ്ടായിരുന്നു പുള്ളി കപ്പെടുക്കുമെന്ന്. നമ്മളെ മനസിലാക്കി ഒരാള്‍ നില്‍ക്കുക എന്നത് വലിയ ഭാഗ്യമാണ്. നമ്മുടെ ഏത് അവസ്ഥയിലും ഞാന്‍ ഉണ്ട് അല്ലെങ്കില്‍ ഒരു പ്രതിവിധി കണ്ടെത്താനും അവര്‍ക്ക് സാധിക്കും. എനിക്ക് അത് ലഭിച്ചത് ഗബ്രിയില്‍ നിന്നുമാണ്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. അതൊരു കോമ്പോ എന്നതല്ല. പരിശുദ്ധമായ സ്‌നേഹമാണത്. ബിഗ് ബോസ് കാരണം ഞാന്‍ കുറേ ക്ഷമ പഠിച്ചു. പുറത്തും എന്തെങ്കിലും വള്ളിക്കേസ് വരുമ്പോള്‍ ആദ്യം പോയി തലയിട്ട്, ഉള്ള ഏണിയെല്ലാം വലിച്ച് തലയില്‍ വയ്ക്കും. പക്ഷേ അതില്‍ നിന്നും മാറിയിപ്പോള്‍. ആരെയെങ്കിലും ആശ്രയിച്ചിരിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് ആരെങ്കിലും ഒരാള്‍ എപ്പോഴും വേണം. ഇനിയിപ്പോള്‍ ഏത് നടുക്കടലില്‍ കൊണ്ടിട്ടാലും ഞാന്‍ നീന്തിപ്പോരും. ഇതുവരെ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും, സ്‌നേഹിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഒരുപാട് നന്ദി പറയുകയാണ്. നിങ്ങളോട് പറഞ്ഞാല്‍ തീരാത്തത്ര കടപ്പാടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :