'ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി'; ആരാധകരോട് നന്ദി പറഞ്ഞ് നടി രംഭ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (15:03 IST)
കഴിഞ്ഞദിവസമായിരുന്നു നടി രംഭയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടി വീട്ടിലേക്ക് കാറില്‍ പോകുന്നതിനിടെയായിരുന്നു അപകടം.നിസാര പരിക്കുകളോടെ എല്ലാവരും സുരക്ഷിതരാണെന്ന് നടി പറഞ്ഞു.തന്റെ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിച്ച് രംഭ.


'എന്റെ എല്ലാ ആരാധകര്‍ക്കും, എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും, അവര്‍ ആരായാലും, ലോകമെമ്പാടുമുള്ളവരായാലും, ഞങ്ങളുടെ സുരക്ഷിതത്വത്തിനും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വളരെ നന്ദി. ഞാനും എന്റെ കുട്ടികളും ഇപ്പോള്‍ സുരക്ഷിതരാണ്.നിങ്ങളില്‍ നിന്നെല്ലാം എനിക്ക് ലഭിക്കുന്ന ഈ പിന്തുണയിലും സ്‌നേഹത്തിലും ഞാന്‍ മതിമറന്നു. നിങ്ങളെല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്തതില്‍ എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. എന്റെ കുട്ടികള്‍ സുരക്ഷിതരാണ്, പ്രത്യേകിച്ച് സാഷ സുരക്ഷിതയാണ്, അവള്‍ എല്ലാത്തില്‍ നിന്നും പുറത്തു വന്നു. ഞങ്ങള്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങി. എല്ലാവര്‍ക്കും ഒരുപാട് നന്ദി,' രംഭ കൂട്ടിച്ചേര്‍ത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :