മലയാളത്തിലും പാന്‍ ഇന്ത്യന്‍ പടം ഒരുങ്ങുന്നു, അജയന്റെ രണ്ടാം മോഷണം ടീസര്‍ റിലീസ് ചെയ്യുന്നത് ഹൃത്വിക് റോഷന്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 18 മെയ് 2023 (20:26 IST)
ടൊവിനോ തോമസ് നായകനാകുന്ന ബ്രഹ്മാണ്ഡ ഫാന്റസി ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ഹിന്ദി പതിപ്പ് ടീസര്‍ ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ പുറത്തിറക്കും. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം 3ഡിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിലായാകും പുറത്തിറങ്ങുക. വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കാണ് ടീസര്‍ റിലീസ്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്ത കഥാപാത്രങ്ങളെയാണ്‍ ടൊവിനോ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്,സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :