'ഹൃദയം' രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യില്ല, പകരം ഒരു സന്തോഷവാര്‍ത്തയുമായി വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (14:50 IST)

ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ രണ്ടാമത്തെ ഗാനമായ 'അരികെ നിന്ന' യുടെ ലിറിക് വീഡിയോ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് വിനീത് ശ്രീനിവാസന്‍ അറിയിച്ചു.

'അപ്രതീക്ഷിതമായ സാഹചര്യങ്ങളാല്‍, ഞങ്ങളുടെ രണ്ടാമത്തെ ഗാനമായ 'അരികെ നിന്ന' യുടെ ലിറിക് വീഡിയോ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യാന്‍ സാധിക്കില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. പക്ഷേ മറ്റൊരു സന്തോഷ വാര്‍ത്ത ഉള്ളത് പാട്ട് എല്ലാ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ഇന്ന് വൈകുന്നേരം 6 PM IST ന് റിലീസ് ചെയ്യുന്നു എന്നതാണ്.

നിങ്ങള്‍ക്കെല്ലാവര്‍ക്കും പാട്ട് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു! കൂടുതല്‍ അപ്‌ഡേറ്റുകള്‍ വഴിയേ... എല്ലാവര്‍ക്കും നന്ദി.'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :