ഹൃദയം ബോളിവുഡിലേക്ക്, തീര്‍ന്നില്ല, തമിഴിലും തെലുങ്കിലും കൂടി റീമേക്ക് !
കെ ആര്‍ അനൂപ്|
Last Updated:
വെള്ളി, 25 മാര്‍ച്ച് 2022 (11:54 IST)
മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. അക്കൂട്ടത്തില്‍ അടുത്തത് ഹൃദയം ആണ്.ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഹൃദയം ഇനി എത്തും.
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു. ഞായറാഴ്ചകളില്‍ ഷോ ഇല്ലാഞ്ഞിട്ടും ധൈര്യത്തോടെ സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്ള്‍.