'ഹൃദയം' ജോലികള്‍ അവസാനഘട്ടത്തില്‍,ഓഡിയോ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്ന് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (15:10 IST)

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം' അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഓഡിയോ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കി, പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

'മനോഹരമായ ഒരു യാത്ര അതിന്റെ അവസാന ഘട്ടത്തിലെത്തി ഹൃദയം ഓഡിയോ മാസ്റ്ററിംഗ് പൂര്‍ത്തിയായി. രണ്ട് വര്‍ഷത്തെ ജോലി അവസാനിക്കുന്നു. ഞങ്ങള്‍ പശ്ചാത്തല സ്‌കോര്‍ പൂര്‍ത്തിയാക്കി, സൗണ്ട് ഡിസൈന്‍ അവസാന ഘട്ടത്തിലാണ്.'-വിനീത് ശ്രീനിവാസന്‍ കുറിച്ചു.
'ഹൃദയം' തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :