മോളിവുഡിലെ താര രാജാക്കന്മാരും മക്കളും ഒരുമിച്ച് ,ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിരിക്കുമെന്ന് ആരാധകര്‍
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 4 മാര്‍ച്ച് 2022 (16:19 IST)
ഒരേസമയം അച്ഛന്മാരുടെയും മക്കളുടെയും സിനിമകള്‍, അതും നാലാളും നായകന്മാരായി എത്തുന്ന ചിത്രങ്ങള്‍. മമ്മൂട്ടി, മകന്‍ ദുല്‍ഖറിന്റെയും ഭീഷ്മപര്‍വ്വം, ഹേ സിനാമിക ഒരേ ദിവസം മാര്‍ച്ച് 3 പ്രദര്‍ശനത്തിനെത്തിയിരുന്നു. ഹൃദയം തിയേറ്ററുകളില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു മോഹന്‍ലാലിന്റെ ആറാട്ട് ബിഗ് സ്‌ക്രീനില്‍ എത്തിയത്.
മോഹന്‍ലാല്‍, പ്രണവ്, മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തിയറ്ററുകളില്‍ നാല് ആളുകളുടെയും സിനിമകളുടെ പേരുകള്‍ ഒരുമിച്ച് വെച്ചിട്ടുള്ള പോസ്റ്ററുകളാണ് ഫാന്‍ ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്.
മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മികച്ച പ്രതികരണങ്ങളുമായി രണ്ടാം ദിവസവും പിന്നിട്ടു.