കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 24 ജനുവരി 2022 (14:29 IST)
ഹൃദയം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമ ലോകത്തെ പ്രമുഖരെല്ലാം വിനീതിന്റെ ചിത്രത്തെക്കുറിച്ചാണ് പറയാനുള്ളത്. ഇപ്പോഴിതാ സീരിയല്‍ നടി ശ്രുതി ബാലയും ഹൃദയത്തിന് കൈയ്യടിച്ചിരിക്കുകയാണ്.
ശ്രുതി ബാലയുടെ വാക്കുകള്‍
ഹൃദയത്തില്‍ സൂക്ഷിക്കാന്‍ വിനീത് ഏട്ടന്റെ ഈ ഹൃദയം.
ഹൃദയം കണ്ടിറങ്ങുന്ന ഏതൊരാള്‍ക്കും സ്വന്തം ജീവിതത്തിലെ ഒരു 6 - 7 കൊല്ലം കണ്‍മുന്നില്‍ റീവൈന്‍ഡ് ചെയ്ത് പ്ലേ ആക്കിയ പോലെ ഫീല്‍ ചെയ്യും. യാതൊരു പുതുമയും ഇല്ലാത്ത ജീവിതരംഗങ്ങള്‍ മുന്നില്‍ വരുമ്പോഴും ഒട്ടും ലാഗ് ഫീല്‍ ചെയ്യിപ്പിക്കാതെ 15 പാട്ടുകള്‍ കഥാഗതിയിലൂടെ പ്രേക്ഷകരെ മൂന്ന് മണിക്കൂര്‍ നേരം കൈപിടിച്ച് നടത്തുന്നു, കണ്ണ് നനയിപ്പിക്കുന്നു, പുഞ്ചിരിപ്പിക്കുന്നു.