ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് സന്തോഷ വാർത്ത: ഹൗസ് ഓഫ് ദ ഡ്രാഗൺ ടീസർ പുറത്ത്
അഭിറാം മനോഹർ|
Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (14:46 IST)
ഗെയിം ഓഫ് ത്രോൺസ് കഥ നടക്കുന്നതിന് 200 വർഷങ്ങൾക്ക് മുൻപ് നടന്ന ടർഗേറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കഥ പറയുന്ന പ്രീക്വൽ ചിത്രത്തിന് ആരാധകർ ഏറെക്കാലമായി കാത്തിരിപ്പിലായിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്‌ത്തികൊണ്ട് എച്ച്ബിഒ മാക്‌സ് ഹൗസ് ഓഫ് ദ ഡ്രാഗൺ ടീസർ പുറത്തിറക്കിയിരിക്കുകയാണ്.
പ്രിൻസ് ഡെയ്മൺ ടർഗേറിയന്റെ ശബ്ദത്തിൽ ഗോഡ്‌സ്, കിംഗ്‌സ്, ഫയർ ആൻഡ് ബ്ലഡ് എന്ന് പറഞ്ഞ് തുടങ്ങുന്ന ട്രെയ്‌ലർ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. സ്വപ്‌നങ്ങളല്ല, മറിച്ച് വ്യാളികളാണ് തങ്ങളെ രാജാക്കന്മാരാക്കിയത് എന്ന വരികളോടെയാണ് ടീസർ അവസാനിക്കുന്നത്