'ഹോം' റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം,3.5 മില്യണ്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ ശ്രദ്ധ നേടുന്നു
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (14:01 IST)
ഇന്ദ്രന്‍സ്- ശ്രീനാഥ് ഭാസി ടീമിന്റെ ഹോം റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് അര്‍ദ്ധരാത്രിയോടെ സിനിമ പ്രേക്ഷകരിലേക്ക് എത്തും. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.3.5 മില്യണ്‍ കാഴ്ചക്കാര്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു.
ആമസോണ്‍ പ്രൈമിലൂടെ ഓണച്ചിത്രമായാണ് ഹോം പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധ നേടി. ശ്രീനാഥ് ഭാസിയുടെ അച്ഛനായി ഇന്ദ്രന്‍സ് വേഷമിടുന്നത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.