സലാര്‍ അപ്‌ഡേറ്റ് ! കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (15:04 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അവിസ്മരണീയമായ ഒരു സിനിമാ അനുഭവത്തിനായി ഒരുങ്ങുകയെന്നും എഴുതി കൊണ്ടാണ് നിര്‍മ്മാതാക്കളായ ഹൊംബാളെ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെ ആണോ അവതരിപ്പിക്കുന്നത് എന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്രുതി ഹാസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്.

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം 200 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 22ന് സിനിമ തിയറ്റുകളിലെത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :