ആക്ഷന്‍ ത്രില്ലര്‍ മധുരരാജ, പീറ്റര്‍ ഹെയ്ന്‍ - മമ്മൂട്ടി കൂട്ടുകെട്ട് ത്രസിപ്പിക്കും!

മധുരരാജ, പീറ്റര്‍ ഹെയ്ന്‍, വൈശാഖ്, മമ്മൂട്ടി, ഉദയ്കൃഷ്ണ, Madhura Raja, Peter Hein, Vysakh, Mammootty
Last Modified വ്യാഴം, 17 ജനുവരി 2019 (19:28 IST)
മലയാള സിനിമയില്‍ ആദ്യമായി 100 കോടി കിലുക്കം കേള്‍പ്പിച്ച വൈശാഖ് എന്ന സംവിധായകന്‍ തന്‍റെ അടുത്ത ചിത്രവുമായി വരുന്നു. വിഷു റിലീസായി ‘മധുരരാജ’ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറായിരിക്കും മധുരരാജ.

തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. വൈശാഖ്, ഉദയ്കൃഷ്ണ, ഷാജി കുമാര്‍, പീറ്റര്‍ ഹെയ്ന്‍, ഗോപി സുന്ദര്‍ എന്നിവര്‍ പുലിമുരുകന് ശേഷം ഒരുമിക്കുമ്പോള്‍ പുലിമുരുകനേക്കാള്‍ വലിയൊരു കൊമേഴ്സ്യല്‍ ഹിറ്റ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്. കുറേയധികം ആളുകളെ അടിച്ചുവീഴ്ത്തി അവരുടെ ശരീരങ്ങള്‍ക്ക് മുകളില്‍ ചവിട്ട് നില്‍ക്കുന്ന മമ്മൂട്ടി. കൈയില്‍ ഒരു വലിയ ഇരുമ്പ് ദണ്ഡ്. മരണമാസ് ലുക്കിലുള്ള പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

വിഷുവിന് പ്രദര്‍ശനത്തിനെത്തുന്ന നിര്‍മ്മിക്കുന്നത് നെല്‍‌സണ്‍ ഐപ്പ് ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :