കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (20:38 IST)
പ്രായം വെറുമൊരു നമ്പറാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച നടനാണ് മമ്മൂട്ടി. അദ്ദേഹത്തിൻറെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകം. ഈ അവസരത്തിൽ അദ്ദേഹത്തിന് നർമ്മത്തിൽ ചാലിച്ച് കൊണ്ട് ആശംസ കുറിപ്പ് എഴുതിയിരിക്കുകയാണ് നടൻ സലിംകുമാർ. 69 വയസ്സായാലും 99 വയസ്സായാലും മമ്മൂട്ടിയെ കാണാൻ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ്
സലിം കുമാർ പറയുന്നത്.
"66" ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ "69"ഇത്
ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്. ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്"- സലിംകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
മകൻ ദുൽഖർ സൽമാനും മോഹൻലാലും അടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാൾ
ആശംസകളുമായി എത്തിയത്.