ഹരികൃഷ്ണന്‍സ് ആദ്യം മോഹന്‍ലാലിനെ മാത്രം ഉദ്ദേശിച്ച് എഴുതിയ സിനിമ; അണിയറ കഥ ഇങ്ങനെ

രേണുക വേണു| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (09:56 IST)

മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച സിനിമയാണ് ഹരികൃഷ്ണന്‍സ്. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് 1998 ലാണ് റിലീസ് ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമേ ജൂഹി ചൗള, കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങളും ഹരികൃഷ്ണന്‍സില്‍ അഭിനയിച്ചു.

ഫാസിലാണ് ഹരികൃഷ്ണന്‍സിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. എന്നാല്‍, അധികം ആര്‍ക്കും അറിയാത്ത ഒരു രഹസ്യം ഈ സിനിമയ്ക്ക് പിന്നിലുണ്ട്. മോഹന്‍ലാലിനെ മാത്രം നായകനാക്കിയാണ് ഈ സിനിമ ആദ്യം ഉദ്ദേശിച്ചത്. മോഹന്‍ലാലിന് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഹ്യൂമര്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഫാസില്‍ തിരക്കഥയൊരുക്കിയത്. പിന്നീടാണ് മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയെയും സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഫാസില്‍ ആലോചിക്കുന്നത്.

മമ്മൂട്ടിക്ക് കൊടുക്കാന്‍ പറ്റിയ കഥാപാത്രം ഈ സ്റ്റോറിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, നായകനെ രണ്ടായി മുറിച്ച് രണ്ട് കഥാപാത്രങ്ങളാക്കുകയായിരുന്നു. പ്രണവത്തിന്റെ കഥയില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും കൂടി അഭിനയിച്ചാല്‍ നന്നായിരുന്നു എന്ന് മമ്മൂട്ടിയോട് ഫാസില്‍ പറഞ്ഞു. 'എന്തിന്? ഞങ്ങളെ അങ്ങനെ ഉരച്ചുനോക്കേണ്ട കാര്യമൊന്നുമില്ല' എന്ന് മമ്മൂട്ടി അന്ന് പറഞ്ഞില്ല, അതുകൊണ്ടാണ് ഹരികൃഷ്ണന്‍സ് യാഥാര്‍ത്ഥ്യമായത് എന്ന് ഫാസില്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :