ടോവിനോയുടെ 'പള്ളിച്ചട്ടമ്പി' എപ്പോള്‍ ? സംവിധായകന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ശനി, 21 ജനുവരി 2023 (14:46 IST)
ജനഗണമന'യുടെ വലിയ വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ പുതിയ സിനിമയായ 'പള്ളിച്ചട്ടമ്പി' ഒരുങ്ങുകയാണ്. സിനിമയുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍. പള്ളിച്ചട്ടമ്പി ആയി വേഷമിടുന്ന ടോവിനോ തോമസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.


'എന്റെ സ്വപ്ന പദ്ധതികളില്‍ ഒന്ന്
ഞങ്ങള്‍ ഇപ്പോഴും അതില്‍ തുടരുകയാണ്, ഉടന്‍ തന്നെ അത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്

നമ്മുടെ പള്ളിച്ചട്ടമ്പിക്ക് ജന്മദിനാശംസകള്‍ ജന്മദിനാശംസകള്‍, ടൊവിനോ തോമസ്',-ഡിജോ ജോസ് ആന്റണി കുറിച്ചു.

ബിഗ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയൊരു സമ്പൂര്‍ണ്ണ മാസ്സ് എന്റര്‍ടെയ്നറായിരിക്കുമെന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു.ദാദാസാഹിബ്, ശിക്കാര്‍, നടന്‍ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചത് സുരേഷ് ബാബുവാണ്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :