ചുറ്റിലും മഞ്ഞുവീഴ്ച, തണുത്ത് വിറച്ച് ഷൂട്ടിങ് സംഘം, ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷന്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (15:02 IST)

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ 'സീതാരാമം' ഒരുങ്ങുകയാണ്. സിനിമയുടെ സംവിധായകനായ ഹനു രാഘവപുടിയുടെ ജന്മദിനമാണ് ഇന്ന്. ആശംസകള്‍ നേര്‍ന്നു കൊണ്ട് 'സീതാരാമം' ലൊക്കേഷന്‍ കാഴ്ചകള്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
രശ്മിക മന്ദാന, മൃണാള്‍ താക്കൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അഫ്രീന്‍ എന്ന കഥാപാത്രമായാണ് രശ്മിക രംഗത്തെത്തുന്നത്. യുദ്ധ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയില്‍ പട്ടാളക്കാരനായി ദുല്‍ഖര്‍ വേഷമിടുന്നു.
അശ്വിന്‍ദത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുമന്ത്, ഗൗതംമേനോന്‍, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി റിലീസ് ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :