Happy Birthday Dulquer Salmaan: ആരാധകരുടെ കുഞ്ഞിക്കയ്ക്ക് ഇന്ന് ജന്മദിനം; താരത്തിന്റെ പ്രായം അറിയുമോ?

ഡിക്യു, കുഞ്ഞിക്ക തുടങ്ങിയവയാണ് ദുല്‍ഖറിന്റെ ചെല്ലപ്പേരുകള്‍

രേണുക വേണു| Last Modified വ്യാഴം, 28 ജൂലൈ 2022 (07:28 IST)

Dulquer Salmaan Birthday, age, Photos: മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് ഇന്ന് ജന്മദിന മധുരം. 1986 ജൂലൈ 28 ന് ജനിച്ച ദുല്‍ഖറിന്റെ 36-ാം ജന്മദിനമാണ് ഇന്ന്. സ്റ്റൈലിലും ലുക്കിലും പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് ആരാധകരുടെ മനം കീഴടക്കുകയാണ് അവരുടെ സ്വന്തം കുഞ്ഞിക്ക. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി. ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദുല്‍ഖര്‍ ആരാധകരുടെ മനസ്സുകള്‍ കീഴടക്കി. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ഹിറ്റായതോടെ ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്നു. പിന്നീട് നിര്‍മാതാക്കള്‍ ദുല്‍ഖറിന്റെ ഡേറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. തീവ്രം, എബിസിഡി, അഞ്ച് സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, 100 ഡേയ്‌സ് ഓഫ് ലൗ, ചാര്‍ളി, ജോമോന്റെ സുവിശേഷങ്ങള്‍, സിഐഎ, പറവ, സോളോ, വരനെ ആവശ്യമുണ്ട്, കുറുപ്പ്, സല്യൂട്ട് എന്നിവയാണ് ദുല്‍ഖറിന്റെ ശ്രദ്ധേയമായ മലയാള സിനിമകള്‍. തമിഴ്, ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ തിളങ്ങി.

ഡിക്യു, കുഞ്ഞിക്ക തുടങ്ങിയവയാണ് ദുല്‍ഖറിന്റെ ചെല്ലപ്പേരുകള്‍. നടന്‍ എന്നതിനപ്പുറം നിര്‍മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മമ്മൂട്ടി-സുല്‍ഫത്ത് ദുമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ദുല്‍ഖര്‍. അമാല്‍ സുഫിയയാണ് ദുല്‍ഖറിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും മറിയം എന്ന പേരില്‍ ഒരു മകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്
ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്

Pinarayi Vijayan: വീണ്ടും നയിക്കാന്‍ പിണറായി; മുഖ്യമന്ത്രി ...

Pinarayi Vijayan: വീണ്ടും നയിക്കാന്‍ പിണറായി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം?
അതേസമയം പാര്‍ട്ടിയെ നയിക്കുമ്പോഴും പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ ...

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം
അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിയുടെ മരണം.

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ...

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി
ജില്ലാ നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാതെയാണ് സുരേഷ് ഗോപിയുടെ പോക്കെന്ന് ഒരു വിഭാഗം ...

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...