അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2024 (18:33 IST)
അന്താരാഷ്ട്ര തലത്തില്‍ ഒരൊറ്റ പാട്ടുകൊണ്ട് ശ്രദ്ധേയനായ ഹനുമാന്‍ കൈന്‍ഡ് വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബിലൂടെയാണ് താരം സിനിമയിലും അരങ്ങേറ്റം നടത്തുന്നത്. ഹനുമാന്‍ കൈന്‍ഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്.
ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു,വിന്‍സെന്റ് വടക്കന്‍,വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ നിര്‍മിക്കുന്ന
സിനിമ ഓണം റിലീസായി പുറത്തിറങ്ങുമെന്നാണ് സൂചന. ദിലീഷ് പോത്തന്‍,വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ഛായാഗ്രഹണം ചെയ്യുന്നതും ആഷിഖ് അബു തന്നെയാണ്. ഇവരെ കൂടാതെ വിജയരാഘവന്‍,സെന്ന ഹെഗ്‌ഡേ,വിഷ്ണു അഗസ്ത്യ,പ്രശാന്ത് മുരളി,ദര്‍ശന രാജേന്ദ്രന്‍,സുരേഷ് കൃഷ്ണ,പൊന്നമ്മ ബാബു,പരിമള്‍ ഷെയ്‌സ്,തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാണ്.
ദിലീഷ് നായര്‍,ശ്യാം പുഷ്‌കരന്‍,ഷറഫു,സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. മായാനദിക്ക് ശേഷം ആഷിഖ് അബു,ശ്യാം പുഷ്‌കരന്‍,ദിലീഷ് നായര്‍ എന്നിവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.