തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജവം മമ്മൂട്ടിയും മോഹൻലാലും കാണിക്കണം, മലയാളത്തിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: സുപർണ

Suparna
അഭിറാം മനോഹർ| Last Modified വെള്ളി, 30 ഓഗസ്റ്റ് 2024 (11:28 IST)
Suparna
മലയാള ചലച്ചിത്ര മേഖലയില്‍ നിന്നും കയ്‌പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതുകൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ ആനന്ദ്. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സുപര്‍ണ താരപ്രഭയില്‍ നില്‍ക്കെയാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം മമ്മൂട്ടിയും മോഹന്‍ലാലും കാണിക്കണമെന്നും സുപര്‍ണ അഭിപ്രായപ്പെട്ടു.


മലയാള സിനിമയില്‍ സജീവമായിരുന്ന കാലത്ത് പല സമ്മര്‍ദ്ദങ്ങളും ഉണ്ടായി. അതിനൊന്നം നിന്നുകൊടുക്കാത്തതുകൊണ്ടാണ് സിനിമ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നത്. കാസ്റ്റിംഗ് കൗച്ചടക്കമുള്ള കാര്യങ്ങള്‍ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേരുകള്‍ പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ കേസെടുത്തിട്ടും എംഎല്‍എ സ്ഥാനത്ത് തുടരുകയാണ് മുകേഷ്. ഇത് പരിഹാസ്യമാണ്. മുകേഷ് സ്ഥാനം ഒഴിയണം.


മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം അമ്പരപ്പിക്കുന്നതാണെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജിവെക്കേണ്ടി വന്നതെന്നും സുപര്‍ണ പറഞ്ഞു. എല്ലാവരെയും ഉള്‍കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുന്നോട്ട് പോകേണ്ടതെന്നും കേരളത്തിലെ സംഭവങ്ങള്‍ ഭാഷാഭേദമില്ലാതെ ചലച്ചിത്രമേഖലയുടെ നവീകരണത്തിന് ഇടയാക്കട്ടെയെന്നും സുപര്‍ണ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :