ക്യാമറയെ വെറുക്കുന്ന മകള്‍, ആരാധനയ്ക്ക് 9 വയസ്സായി, ചിത്രങ്ങളുമായി നടി ഗീതു മോഹന്‍ദാസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (10:02 IST)

അഞ്ചു വയസുള്ളപ്പോളാണ് ഗീതു മോഹന്‍ദാസ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് താരം വരവറിയിച്ചത്.മകള്‍ ആരാധനയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഗീതു.


മകളുടെ ഒന്‍പതാം പിറന്നാള്‍ ആണ്.'ക്യാമറയെ വെറുക്കുന്ന ഒരു കൊച്ചു രാജകുമാരിയെ ഞങ്ങള്‍ക്ക് ലഭിച്ചു! ആരാധനയ്ക്ക് ജന്മദിനാശംസകള്‍'- എന്ന് കുറിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ് മകളുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, രമേഷ് പിഷാരടി, ശ്വേത മേനോന്‍, റിമ കല്ലിങ്കല്‍ നീരജ് മാധവ് തുടങ്ങിയവരാണ് താര പുത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :