കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 8 ജൂണ്‍ 2021 (17:28 IST)
സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് മഞ്ജുവാര്യരും നിവിന്‍ പോളിയും എത്തി. മഞ്ജുവും ഗീതുവും അടുത്ത സുഹൃത്തുക്കളാണ്.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
'ഹാപ്പി ബര്‍ത് ഡേ ഡാര്‍ലിംഗ്, ഐ ആം യുവര്‍ ഗാഥാ ജാം'- മഞ്ജു വാര്യര്‍ കുറിച്ചു. ഗീതുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ആശംസ.
'ജന്മദിനാശംസകള്‍ ഗീതു മോഹന്‍ദാസ്'-നിവിന്‍ പോളി കുറിച്ചു.
പൂര്‍ണിമ ഇന്ദ്രജിത്തും ഗീതുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.