കെ ആര്‍ അനൂപ്|
Last Modified വെള്ളി, 18 ജൂണ്‍ 2021 (09:41 IST)
മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയും. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായ
ഗൗരി നന്ദ സംവിധായകനെ ഓര്‍ക്കുകയാണ്.
ഗൗരി നന്ദയുടെ വാക്കുകളിലേക്ക്
'സച്ചിയേട്ടന്‍ നന്മയുള്ള പാവം മനുഷ്യന്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ വലിയ നഷ്ട്ടങ്ങളും സംഭവിക്കുന്നു അത് പക്ഷെ ജീവിതാവസാനം വരെ നമ്മള്‍ക്ക് വേദനയായി തുടരും ഒരിക്കലും മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ പറ്റാത്ത വേദന അത് ചിലര്‍ ജീവിതത്തില്‍ വന്നു പോകുമ്പോള്‍ മാത്രം.
എന്നെന്നേക്കുമായി സ്‌നേഹിക്കുകയും ഒരു മനുഷ്യനെന്ന നിലയില്‍ എന്നെന്നേക്കുമായി ബഹുമാനിക്കുകയും ചെയ്യുന്നു.നിങ്ങള്‍ എപ്പോഴും എന്റെ ഹൃദയത്തില്‍ സച്ചി എട്ടനെ സ്‌നേഹിക്കുന്നു'-ഗൗരി നന്ദ കുറിച്ചു.