കെ ആര്‍ അനൂപ്|
Last Modified വെള്ളി, 12 മെയ് 2023 (17:46 IST)
സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡൻ ചിത്രീകരണം ആരംഭിച്ചു.ലീഗൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് കൊച്ചിയിലാണ് തുടങ്ങിയത്.
സംവിധായകൻ അരുൺ വർമ്മ ഗുരുവായി കാണുന്ന മേജർ രവിയാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ തുടങ്ങിയവർ തുടർന്ന് ഭദ്രദീപം തെളിച്ചു. ജിനേഷ് എം കഥയെഴുതിയ സിനിമയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു