അഭിറാം മനോഹർ|
Last Updated:
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (21:33 IST)
ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം. പിവിആര്‍, സിനിപോളിസ്,സിറ്റിെ്രെപഡ്,ഡിലൈറ്റ് തുടങ്ങി ഇന്ത്യയുലുടനീളമുള്ള 4000ത്തിലധികം സ്‌ക്രീനുകളില്‍ ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് വെള്ളിയാഴ്ച കുറഞ്ഞ നിരക്കിലാകും
സിനിമ പ്രദര്‍ശിപ്പിക്കുകയെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.
ഈ വര്‍ഷം ബോക്‌സോഫീസില്‍ നിരവധി സിനിമകള്‍ അതിശയകരമായ വിജയം സമ്മാനിച്ചെന്നും ഈ വിജയങ്ങള്‍ക്ക് പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും വെള്ളിയാഴ്ച എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വദിക്കാനായി കൊണ്ടുവരാമെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ എക്‌സില്‍ കുറിച്ചു. അന്നേ ദിവസം ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ടാകുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താാക്കള്‍ സിനിമാശാലകളുടെ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിശോധിക്കണമെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ എക്‌സില്‍ കുറിച്ചു.