കറുത്ത വിന്റേജ് ബെൻസിന്റെ ഡോർ തുറന്ന് ഇറങ്ങി മോഹൻലാൽ, ആറാട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ വൈറൽ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2020 (14:09 IST)
കറുത്ത വിന്റേജ് ബെൻസിന്റെ ഡോറിൽ പിടിച്ച് ഇറങ്ങാൻ ഒരുങ്ങുന്ന മോഹൻലാൽ. ഇതാണ് ആറാട്ട് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഉള്ള ചിത്രം. ആദ്യ പോസ്റ്റർ ആരാധകർ എറ്റെടുത്ത് കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ ക്ലാസിക് ലുക്കുള്ള പോസ്റ്റർ തരംഗമാവുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ട്വിറ്ററിൽ മോഹൻലാൽ എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു. ആറാട്ട് എന്ന ഹാഷ് ടാഗും ട്രൻഡിങ്ങിൽ ഉണ്ട്.

മോഹന്‍ലാല്‍ ബി ഉണ്ണികൃഷണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 2255 എന്ന നമ്പറുള്ള കറുത്ത വിന്റേജ് ബെന്‍സായിരിക്കും സിനിമയിൽ മോഹൻലാലിന്റെ വാഹനം. ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ കൈമാര്യം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :