കണ്ണിൽ പകയുമായി പൂവൻ കോഴികൾക്ക് നടുവിൽ മഞ്ചു വാര്യർ,പ്രതി പൂവൻ കോഴി ഫസ്റ്റ് ലുക്ക് പോസ്റ്റർ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 നവം‌ബര്‍ 2019 (20:35 IST)
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും മഞ്ചു വാര്യരും ഒന്നിക്കുന്ന പ്രതി പൂവൻ കോഴി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.

ഉണ്ണി ആറിന്റെ പ്രശസ്തമായ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് സിനിമ. സംവിധായകനായ റോഷൻ ആൻഡ്രൂസ് തന്നെ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :