രണ്ട് കുട്ടികളുടെ അമ്മയായി നവ്യ നായര്‍, പോലീസ് വേഷത്തില്‍ വിനായകനും, 'ഒരുത്തീ' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (08:58 IST)

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നവ്യ നായര്‍ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.

മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയും മറ്റ് നിരവധി താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചു. ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് ഉള്‍പ്പെടെ മൂന്ന് റീജിയണല്‍ ഫെസ്റ്റിവലുകളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം 'ഒരുത്തി'ലെ അഭിനയത്തിന് നവ്യയെ തേടിയെത്തിയിട്ടുണ്ട്.

രണ്ട് കുട്ടികളുടെ അമ്മയായ ബോട്ട് കണ്ടക്ടറുടെ വേഷമാണ് നവ്യ അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. സൈജു കുറുപ്പ്, കെപിഎസി ലളിത, ശ്രീദേവി വര്‍മ്മ, കലാഭവന്‍ ഹനീഫ് എന്നിവരും ചിത്രത്തിലുണ്ട്.

എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :