വിഖ്യാത സംവിധായകന്‍ കെ.ജി.ജോര്‍ജ്ജിന് അഞ്ച് ലക്ഷം ചികിത്സാ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

രേണുക വേണു| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (09:11 IST)

പ്രമുഖ സിനിമ സംവിധായകന്‍ കെ.ജി.ജോര്‍ജ്ജിന് ചികിത്സാ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ചികിത്സാസഹായം അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ജോര്‍ജ്ജിന്റെ കുടുംബം നന്ദി അറിയിച്ചു. ശാരീരികാവശതകള്‍ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായ സമയത്തെ സര്‍ക്കാര്‍ സഹായം ഏറെ ആശ്വാസമാണെന്ന് ഭാര്യയും ഗായികയുമായ സെല്‍മ ജോര്‍ജ് പറഞ്ഞു.

നാല് വര്‍ഷത്തിലേറെയായി സ്വകാര്യ സ്ഥാപനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തിലുള്ള ജോര്‍ജ്ജ്, രണ്ടു മാസമായി ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സയിലാണ്. 77 കാരനായ ജോര്‍ജ്ജിനെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഫക്കെട്ട് ഗുരുതരമായപ്പോഴാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. രണ്ടുമാസത്തെ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :